Skip to main content

ഹജ്ജ്: അറിയിപ്പ്

ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിച്ച് നിലവിൽ വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട ബാക്കിയുള്ളവരിൽ ഇനി അവസരം ലഭിച്ചാൽ ഹജ്ജിന് പോകാൻ തയ്യാറുള്ളവർ സർക്കുലർ നമ്പർ 37 പ്രകാരമുള്ള ഫോമിൽ അവരുടെ കവർ നമ്പറും വെയിറ്റിംഗ് ലിസ്റ്റ് നമ്പറുമുൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തിക്കൊണ്ടുള്ള ഒരു അണ്ടർടേക്കിംഗ് ഏപ്രിൽ മൂന്നിനകം സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് സമർപ്പിക്കണം.  അവസരം ലഭിച്ചാൽ ഹജ്ജ് യാത്രക്ക് ഈ വർഷം താത്പര്യമില്ലാത്ത, വെയിറ്റിംഗ് ലിസ്റ്റിൽ പെട്ടവർ ക്യാൻസലേഷൻ ഫോം പൂരിപ്പിച്ച് നൽ കണം. വിവരങ്ങൾ സർക്കുലർ നമ്പർ 37ൽ നൽകിയിട്ടുണ്ട്.  വെബ്സൈറ്റ്: www.hajcommittee.gov.in.

date