സ്പോർട്സ് കൗൺസിൽ സമ്മർ കോച്ചിംഗ് ക്യാംപ്
കായിക മേഖലയിലേക്ക് യുവതലമുറയെ ആകർഷിക്കുക, ലഹരിയുടെ ആധിപത്യത്തിൽ നിന്ന് യുവതലമുറയെ ആരോഗ്യത്തിന്റെ പാതയിലേക്ക് നയിക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ സ്പോർട്സ് കൗൺസിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിവിധ കായിക ഇനങ്ങളിൽ ഏപ്രിൽ അഞ്ച് മുതൽ മെയ് 31 വരെ സമ്മർകോച്ചിംഗ് ക്യാംപ് സംഘടിപ്പിക്കും. ഫുട്ബോൾ, ബാസ്‌ക്കറ്റ്ബോൾ, കബഡി, ഖൊ-ഖൊ, കനോയിംഗ് & കയാക്കിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, തൈക്കൊണ്ടോ, നീന്തൽ, ചെസ്സ്, ഷട്ടിൽ ബാഡ്മിന്റൺ, റോളർ സ്‌കേറ്റിംഗ്, ആർച്ചറി എന്നീ കായിക ഇനങ്ങളിലാണ് സമ്മർ കോച്ചിംഗ് ക്യാംപ് നടത്തുന്നത്. കുറഞ്ഞ ഫീസിൽ കായിക താരങ്ങൾക്ക് സമ്മർ കോച്ചിംഗ് ക്യാംപിൽ പങ്കെടുക്കാം. ദാരിദ്ര്യ രേഖക്ക് താഴെയുള്ള കായിക താരങ്ങൾക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. വെബ് സൈറ്റ് . https://sportsmalappuram.com/ . ഫോൺ: 9495243423, 9496841575. ക്യാമ്പ് നടത്തുന്ന സ്ഥലങ്ങൾ: ജി.വി.എച്ച്.എസ്.എസ്, കൊണ്ടോട്ടി, കോട്ടപ്പടി ഗ്രൗണ്ട്, മലപ്പുറം, പി.ടി.എം. കോളേജ്, പെരിന്തൽമണ്ണ, ജി.വി.എച്ച്. എസ്. എടപ്പാൾ, പഞ്ചായത്ത് ഗ്രൗണ്ട്, അരീക്കോട് (ഫുട്ബോൾ), ജി.എം.വി.എച്ച്.എസ്എസ് നിലമ്പൂർ (ബാസ്‌ക്കറ്റ്ബോൾ), എം.ഇ.എസ്. കോളേജ് മമ്പാട് (കബഡി), ജി.എം.വി.എച്ച്.എസ്എസ് നിലമ്പൂർ, കോ.ഓപ്പറേറ്റീവ് കോളേജ്, പെരിന്തൽമണ്ണ (ചെസ്സ്), ജി.എച്ച്.എസ്.എസ് നിറമരുതൂർ (ഖൊ-ഖൊ), ഇ. സ്പോർട്സ് അക്കാദമി, പള്ളിക്കൽ (വെയ്റ്റ് ലിഫ്റ്റിംഗ് ), ഗുഡ് ഷെപ്പേർഡ് സ്‌കൂൾ, പാലുണ്ട, എടക്കര (സ്വിമ്മിംഗ്), ജി.എച്ച്.എസ്.എസ്. എടപ്പാൾ (റോളർ സ്‌കേറ്റിംഗ്). എച്ച്.എം.എസ്.യു.പി.എസ് മഞ്ചേരി, പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയം, മലപ്പുറം (തൈക്കൊണ്ടോ), പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയം, മലപ്പുറം (ഷട്ടിൽ ബാഡ്മിന്റൺ). പൊന്നാനി (കനോയിംഗ് കയാക്കിംഗ്). ജി.എച്ച്.എസ്.എസ് എടപ്പാൾ (ആർച്ചറി).
- Log in to post comments