വടകര-വില്യാപ്പള്ളി ചേലക്കാട് റോഡ് ടെന്‍ഡര്‍ നടപടികളിലേക്ക്
77.21 കോടി രൂപയുടെ പദ്ധതി
വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് ടെന്‍ഡര്‍ നടപടികളിലേക്ക്. പ്രവൃത്തിയുടെ ടെന്‍ഡര്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു. 77.21 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതി ലഭിച്ച പദ്ധതിക്കായി സാങ്കേതിക അനുമതിയും ലഭിച്ചതാണ്.
പ്രവൃത്തിയുടെ ഭാഗമായി കുറ്റ്യാടി -നാദാപുരം നിയോജകമണ്ഡലങ്ങളിലെ ഭൂരിഭാഗം വരുന്ന ഭൂവുടമകളും സമ്മതപത്രം നല്‍കിയിട്ടുണ്ട്. സമ്മതപത്രം നല്കാന് ബാക്കിയുള്ള ഭൂവുടമകളുടെ സമ്മതപത്രം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് എം എല്‍ എ പറഞ്ഞു.
നിരക്ക് വര്‍ദ്ധനവ്, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി യൂട്ടിലിറ്റി ഷിഫ്റ്റിംഗുകളുടെ അധിക ചെലവ്, ജിഎസ്ടി റിവിഷന്‍ എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് വടകര-വില്യാപ്പള്ളി ചേലക്കാട് റോഡിന് പുതുക്കിയ സാമ്പത്തിക അനുമതി നല്‍കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ ചോദ്യത്തിന് മറുപടിയായി നിയമസഭയെ അറിയിച്ചിരുന്നു.
പ്രസ്തുത പ്രവൃത്തിയുടെ ചെയിനേജ് 5/700 മുതല്‍ 14 /154 വരെ 8.454 കിലോമീറ്റര്‍ ഭാഗം എഫ് ഡി ആര് സാങ്കേതികവിദ്യ ഉപയോഗിച്ചും മറ്റു ഭാഗങ്ങള്‍ ബിഎംബിസി നിലവാരത്തില്‍ കണ്വെന്ഷനല് രീതിയിലും നടപ്പിലാക്കുന്നതിനാണ് വിഭാവനം ചെയ്തിരിക്കുന്നെന്നും ധനകാര്യ മന്ത്രി അറിയിച്ചിരുന്നു.
- Log in to post comments