Skip to main content
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനെ ജില്ലയിലെ ആദ്യ ഹരിത സിവിൽ സ്റ്റേഷനായി പ്രഖ്യാപിക്കുന്നു

മാലിന്യമുക്ത നവകേരളം: കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന്‍ ജില്ലയിലെ ആദ്യ ഹരിത സിവില്‍ സ്റ്റേഷന്‍

പ്രഖ്യാപനം ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനെ ഹരിത സിവില്‍ സ്റ്റേഷനായി പ്രഖ്യാപിച്ചു. ശുചിത്വ പ്രഖ്യാപനം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു. ജില്ലയിലെ ആദ്യ ഹരിത സിവില്‍ സ്റ്റേഷനാണിത്. ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് 2024 ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് മാര്‍ച്ച് 30 വരെ നീളുന്ന മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണ് ഹരിത സിവില്‍ സ്റ്റേഷന്‍ എന്ന ദൗത്യം ആരംഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ഹരിത കേരളം മിഷന്റെയും കൊയിലാണ്ടി നഗരസഭയുടെയും പിന്തുണയോടെ ആരംഭിച്ച ഈ ഉദ്യമമാണ് മാര്‍ച്ച്  28 ന് സാക്ഷാത്കാരമായത്. 

മികച്ച പ്രവര്‍ത്തനത്തിന് ഹരിത കേരളം മിഷന്റെ പ്രശംസാ പത്രവും ഫലകവും തഹസില്‍ദാര്‍ ജയശ്രീ എസ് വാര്യര്‍ക്ക് ജില്ലാ കലക്ടര്‍ കൈമാറി. സിവില്‍ സ്റ്റേഷനില്‍ നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി ടി പ്രസാദ് ജില്ലാ കലക്ടര്‍ക്ക് കൈമാറി.

താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി ടി പ്രസാദ് മുഖ്യാതിഥിയായി. താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത്, ക്വാട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ എം  ബിജു, എഡിഎ വി പി നന്ദിത, കൊയിലാണ്ടി നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, പന്തലായനി വില്ലേജ് ഓഫീസര്‍ എം ദിനേശന്‍, ക്ലീന്‍ സിറ്റി മാനേജര്‍  ടി കെ സതീഷ് കുമാര്‍, താലൂക്ക് ഓഫീസ് ജീവനക്കാരായ ക്രിസ്റ്റി ദാസ്, ഷീന തുടങ്ങിയവര്‍ സംസാരിച്ചു.

date