Post Category
അതിവർഷാനുകൂല്യം: രണ്ടാം ഗഡു ഏപ്രിലിൽ വിതരണം ചെയ്യും
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിൽ 2018 മാർച്ച് വരെ അതിവർഷാനുകൂല്യത്തിന് അപേക്ഷിക്കുകയും ഒന്നാം ഗഡു ലഭിക്കുകയും ചെയ്തവർക്കുള്ള ബാക്കി തുക ഏപ്രിൽ മാസത്തിൽ വിതരണം ചെയ്യും. ഒന്നാം ഗഡു വാങ്ങിച്ചതിന് ശേഷം മരണപ്പെട്ട് പോയവരുടെ നോമിനി മരണസർട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോമിനിയുടെ ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകൾ ജില്ലാ ഓഫീസിൽ ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471 2729175.
പി.എൻ.എക്സ് 1385/2025
date
- Log in to post comments