Skip to main content

 ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് അംഗങ്ങളുടെ മക്കളില്‍ ഡിഗ്രി, പിജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പിജി, ടി.ടി.സി, ബി.എഡ്, ഐ.ടി.ഐ, ഡിപ്ലോമ, പാരാമെഡിക്കല്‍ കോഴ്സുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കുളള ധനസഹായവും സര്‍ട്ടിഫിക്കറ്റും താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെ.ശശാങ്കന്‍ വിതരണം നിര്‍വഹിച്ചു. ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ സുരേഷ്‌കുമാര്‍ അധ്യക്ഷനായി.   ജില്ലയില്‍ ഉന്നത വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ 32 പേര്‍ക്ക് 1,75,000/രൂപ വിതരണം ചെയ്തു. അതിവര്‍ഷാനുകൂല്യം 2018 മാര്‍ച്ച് വരെയുളളവരുടെ രണ്ടാം ഗഡു വിതരണം ചെയ്യുമെന്നും 2024 വരെയുളള അതിവര്‍ഷാനുകൂല്യത്തിന്റെ ആദ്യഗഡു നല്‍കുന്നതിന് വേണ്ടി 30 കോടി അനുവദിച്ചിട്ടുണ്ടെന്നും ബോര്‍ഡ് ഡയറക്ടര്‍ പറഞ്ഞു.
ജില്ലാ യൂണിയന്‍ നേതാക്കളായ ഡി.തങ്കപ്പന്‍ (കെ.എസ്.കെ.ടി.യു), പി.ശിവാനന്ദന്‍ (ഡികെടിഎഫ്), കെ.എസ്.നസിയ (ബിഎംഎസ)്, വയല ശശിധരന്‍പിളള (ഡികെടിയു), ബിജു ലക്ഷ്മീകാന്തന്‍ (എകെകെടിയു-യുടിയുസി) തുടങ്ങിയവര്‍ സംസാരിച്ചു.  
 

 

date