Skip to main content

സ്വീപ്പർ തസ്തികയിൽ താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തും

സ്‌കോൾ-കേരള സംസ്ഥാന ഓഫീസിലെ സ്വീപ്പർ തസ്തികയിലെ ഒരു ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ടാം തരം വിജയിച്ചശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2025 ജനുവരി 1 ന് 18 വയസ്സിനും 58 വയസ്സിനും ഇടയിലായിരിക്കണം. നിർദ്ദിഷ്ട യോഗ്യതയുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ സഹിതം ഏപ്രിൽ 15 വൈകുന്നേരം 5 മണിക്കകം എക്‌സിക്യൂട്ടീവ് ഡയറക്ടർസ്‌കോൾ-കേരളവിദ്യാഭവൻപൂജപ്പുരതിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കുംവിധം നേരിട്ട് സമർപ്പിക്കുകയോ സ്പീഡ് / രജിസ്റ്റേർഡ് പോസ്റ്റിൽ അയക്കുകയോ ചെയ്യണം. അപേക്ഷ അയക്കുന്ന കവറിനുപുറത്ത് സ്‌കോൾ-കേരള സ്വീപ്പർ നിയമനത്തിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം. ഈ അറിയിപ്പ് പൂർണ്ണമായോ ഭാഗികമായോ റദ്ദാക്കാനുള്ള അധികാരം സ്കോൾ കേരളയിൽ നിക്ഷിപ്തമായിരിക്കും.

പി.എൻ.എക്സ് 1400/2025

date