Skip to main content

അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു

അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ് രഞ്ജിനിയാണ് പ്രഖ്യാപനം നടത്തിയത്.

 

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി യു ജോമോന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റിജി ഫ്രാന്‍സിസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വി ഇ ഒ വിഷ്ണു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

സ്ഥിരം സമിതി അധ്യക്ഷരായ റെജി വര്‍ഗീസ്, ടിജോ ജോസഫ്, മെമ്പര്‍മാരായ വിജയശ്രീ സഹദേവന്‍, ജയ ഫ്രാന്‍സിസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം ജെ ജോസ്, സെക്രട്ടറി കെ. എന്‍ സന്ധ്യ ,അസിസ്റ്റന്റ് സെക്രട്ടറി വി. എം അജിത്, വി ഇ ഒ രശ്മി, ആര്‍ പി ശാലിനി ബിജു, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഒ. വി വിനിത , സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു രാമചന്ദ്രന്‍, ഹരിത കര്‍മ സേന അംഗം റൈസി വില്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date