ആലപ്പുഴ ജില്ലാപഞ്ചായത്ത് ഫിസിയോതെറാപ്പി കിറ്റ് വിതരണം ചെയ്തു
ആലപ്പുഴ ജില്ലാപഞ്ചായത്ത് 2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഫിസിയോ തെറാപ്പി കിറ്റുകളുടെ വിതരണ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി പ്രിയ നിർവ്വഹിച്ചു. ഫിസിയോ തെറാപ്പി ട്രീറ്റ്മെന്റ് ആവശ്യമുള്ള നൂറ് കണക്കിന് രോഗികളാണ് ജില്ലയിൽ ഉള്ളത്. നിലവിൽ സെക്കന്ററി പാലിയേററീവാണ് ഫിസിയോ തെറാപ്പി ട്രിറ്റ്മെൻറ് നടത്തികൊണ്ടിരിക്കുന്നത്.ജില്ലയിൽ 20 ഫിസിയോ തെറാപ്പി യൂണിറ്റുകളാണ് ഉള്ളത്.
ഉപകരണങ്ങൾ അടങ്ങുന്ന ഫിസിയോ തെറിപ്പി കിറ്റാണ് വിതരണം ചെയ്തത്.
ജില്ലാപഞ്ചായത്ത് ഹാളിൽ ചേർന്നയോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് അധ്യക്ഷനായി. പാലിയേറ്റീവ് ജില്ലാ കോ-ഓർഡിനേറ്റർ ട്രീസ തോമസ് സ്വാഗതംപറഞ്ഞു. ഡി.എം.ഓ ജമുന വർഗ്ഗീസ്, ഡെപ്യൂട്ടി ഡി.എം.ഓ ഡോ. അനുവർഗ്ഗീസ,് പാലിയേറ്റീവ് ജില്ലാപ്രോഗ്രാം ഓഫീസർ ഡോ. കോശി സി പണിക്കർ, ഡോ. അനീഷ്, ഡോ. ആനന്ദ് എം എന്നിവർ സംസാരിച്ചു. ജില്ലാപഞ്ചായത്ത് സീനിയർ സൂപ്രണ്ട് വിനോദ് നന്ദി പറഞ്ഞു.
(പിആർ/എഎൽപി/989)
- Log in to post comments