Skip to main content

നിയമസഭാ പുസ്തകോത്സവം

സ്മാര്‍ട്ട് കുറ്റ്യാടി-അറിവുത്സവം 2025 

'സ്മാര്‍ട്ട് കുറ്റ്യാടി' അറിവുത്സവം പരിപാടി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സര്‍ഗാത്മകതയാണ് ജീവിതലഹരി എന്ന വിഷയത്തെ ആസ്പദമാക്കി കവി വീരാന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.  എം എല്‍ എയുടെ പൊതുവിദ്യാഭ്യാസ ശാക്തീകരണ കൂട്ടായ്മയാണ് സ്മാര്‍ട്ട് കുറ്റ്യാടി.

നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായി എംഎല്‍എ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് നിയോജകമണ്ഡലത്തിലെ 99 എല്‍ പി സ്‌കൂള്‍ ലൈബ്രറികള്‍ക്കായി പുസ്തകങ്ങള്‍ വിതരണം ചെയ്തു. എല്‍ പി സ്‌കൂള്‍ ലൈബ്രറികള്‍ ശാക്തികരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് മണ്ഡലത്തിലെ മുഴുവന്‍ എല്‍ പി സ്‌കൂളുകള്‍ക്കും ഗ്രന്ഥശേഖരം സംഭാവന ചെയ്തത്. ചടങ്ങില്‍ സ്വരാജ് ട്രോഫി നേടിയ മണിയൂര്‍ ഗ്രാമപഞ്ചായത്തിനുള്ള സ്മാര്‍ട്ട് കുറ്റിയായുടെ പുരസ്‌കാരം മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് ഏറ്റുവാങ്ങി. ഭാഷാശ്രീ പുരസ്‌കാര ജേതാവ് പി പി രാധാകൃഷ്ണന്‍ മാസ്റ്ററെ അനുമോദിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, സ്വാഗതസംഘം കണ്‍വീനര്‍ പി കെ ശ്രീധരന്‍, സ്മാര്‍ട്ട് കുറ്റ്യാടി കണ്‍വീനര്‍ പി കെ അശോകന്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഹാജറ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി പി രാജന്‍, തോടന്നൂര്‍ ബിപിസി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date