Skip to main content

ജില്ലാ വിജിലൻസ് കമ്മിറ്റി യോ​ഗം ചേർന്നു

ജില്ലാ വിജിലൻസ് കമ്മിറ്റിയുടെ 2025ലെ ആദ്യ യോ​ഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എഡിഎം ബീന പി ആനന്ദിന്റെ അധ്യക്ഷതയിൽ ചേർന്നു. റോഡുകളുടെ ശോചനീയാവസ്ഥ, ലഹരി ഉപയോ​ഗം, റോഡുകളിൽ താഴ്ന്ന് കിടക്കുന്ന കേബിളുകൾ, ഫണ്ട് അനുവദിക്കുന്നതിലുള്ള കാലതാമസം എന്നിവയിലുള്ള പരാതികളാണ് യോഗത്തിൽ ചർച്ച ചെയ്തത്.

വിജിലൻസ് കമ്മിറ്റി നടപടി സ്വീകരിക്കേണ്ട പരാതികൾ വ്യക്തമായി എഴുതി നൽകണമെന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിനോദ് കുമാർ യോ​ഗത്തിൽ അറിയിച്ചു. റെസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർ എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു.

date