അവധിക്കാല ക്ലാസുകൾ ഏപ്രിൽ ഒന്നു മുതൽ
കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തുന്ന അവധിക്കാല ക്ലാസ്സുകളുടെ പ്രവേശനോത്സവം ഏപ്രിൽ ഒന്നിന് വൈകുന്നേരം 5 മണിക്ക് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.
വി. കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയാകും. സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖൊബ്രഗഡെ, ജില്ലാ കളക്ടർ അനു കുമാരി, സാംസ്കാരിക വകുപ്പ് ജോയിൻ സെക്രട്ടറി രജനി എം, ദിവ്യ എസ് അയ്യർ തുടങ്ങിയവർ പങ്കെടുക്കും.
രണ്ടുമാസം നീണ്ടുനിൽക്കുന്ന ക്ലാസ്സുകളിൽ വയോജന സദസ് പാരൻ്റ്സ് ഡേ , ഫുഡ് ഫെസ്റ്റ് , ടോയ്ഫെസ്റ്റ്, ബാലസാഹിത്യ പുസ്തകമേള എന്നീ പരിപാടികളും സംഘടിപ്പിക്കും.
ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ, ജോൺ ബ്രിട്ടാസ് എം.പി, എഴുത്തുകാരൻ വിനോദ് വൈശാഖി, നടി വിന്ദുജ മേനോൻ തുടങ്ങിയ പ്രമുഖർ കുട്ടികളുടെ 'മുഖാമുഖം' പരിപാടിയിൽ വിവിധ വിഷയങ്ങളിൽ സംവദിക്കും.
- Log in to post comments