Skip to main content

മാലിന്യ മുക്തം കരകുളം ഗ്രാമപഞ്ചായത്ത്‌

കരകുളം ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ.  മാലിന്യ മുക്ത നവകേരളം യാഥാർഥ്യമാക്കാൻ സർക്കാരിനൊപ്പം പൊതു സമൂഹവും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

പ്രഖ്യാപനത്തോടെ പദ്ധതി സമ്പൂർണ്ണമാകുന്നില്ല. മലയാളികളുടെ ജീവിതശൈലിയിലേക്ക്  പദ്ധതി ആഴ്ന്നിറങ്ങേണ്ടതുണ്ട്. മാലിന്യമുക്ത നവകേരളം സാധ്യമാക്കാൻ കഴിഞ്ഞതിൽ ഹരിത കർമ്മ സേനയുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്തിലെ 100% വീടുകളിലും സ്ഥാപനങ്ങളിലും അജൈവമാലിന്യ ശേഖരണത്തിന് ഹരിത കർമ്മ സേനയുടെ സേവനം ഉറപ്പാക്കിയും   എല്ലാ പൊതുഇടങ്ങളിലും കുന്നുകൂടിയിരുന്ന മാലിന്യം പൂർണ്ണമായും നീക്കം ചെയ്തുമാണ് കരകുളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പ്രഖ്യാപനത്തിന് ഒരുങ്ങിയത്.

കരകുളം പഞ്ചായത്ത്‌ ഓഫീസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് യു. ലേഖാറാണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. അമ്പിളി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date