Skip to main content

സംഘാടക സമിതി

റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ചെയർപേഴ്‌സണായും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു കോ- ചെയർപേഴ്‌സണായും സംഘാടക സമിതി രൂപീകരിച്ചു.  ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ജനറൽ കൺവീനർ.  ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ വേലായുധൻ കൺവീനറാകും. സംഘാടസമിതിയിൽ കേന്ദ്ര ടൂറിസം, പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി, മേയർ എം.കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ജില്ലയിലെ എം.എൽ.എ.മാർ എം.പി.മാർ എന്നിവർ രക്ഷാധികാരികളും വകുപ്പുതല ഉദ്യോഗസ്ഥർ  അംഗങ്ങളുമാകും.

മേളയുടെ സുഗമമായ നടത്തിപ്പിന് 13 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സർക്കാരിന്റെ ഒമ്പത് വർഷത്തെ നേട്ടങ്ങൾ  ഉൾക്കൊള്ളുന്ന രീതിയിലാണ് തീം സ്റ്റാളുകൾ ഒരുക്കുക. ജില്ലയിലെ എല്ലാ വകുപ്പുകളുടെയും സ്റ്റാളുകൾ ഉണ്ടായിരിക്കും.
 

മേയർ എം.കെ വർഗീസ്, എ.സി മെയ്തീൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, റൂറൽ എസ്.പി ബി കൃഷ്ണകുമാർ, എഡിഎം   ടി. മുരളി, സബ് കളക്ടർ അഖിൽ വി. മേനോൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, പി.ആർ.ഡി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ സന്തോഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ വേലായുധൻ, ജനപ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

date