Skip to main content

വെക്കേഷൻ ഫോസ്‌റ്റർ കെയർ: അപേക്ഷ ക്ഷണിച്ചു

വിവിധ കാരണങ്ങളാൽ സ്വന്തം രക്ഷിതാക്കളുടെ കൂടെ താമസിക്കാൻ സാധിക്കാത്ത കുട്ടികളെ മറ്റൊരു കുടുംബത്തിൽ പോറ്റി വളർത്തുന്ന വെക്കേഷൻ ഫോസ്‌റ്റർ കെയർ പദ്ധതിയിലേക്ക് തൃശ്ശൂർ ജില്ലയിൽ അപേക്ഷ ക്ഷണിച്ചു. ആറ് വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ളത്. കുട്ടികളെ രണ്ടു മാസക്കാലം സ്വന്തം വീട്ടിൽ വളർത്താൻ താല്പര്യമുള്ളവർക്ക് തൃശ്ശൂർ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഏപ്രിൽ പത്ത് വരെ അപേക്ഷ സമർപ്പിക്കാം. 35 വയസ്സ് പൂർത്തിയായ ഏതൊരു  ദമ്പതികൾക്കും ഈ പദ്ധതി പ്രകാരം കുട്ടികളെ പോറ്റി വളർത്തുന്നതിന് അപേക്ഷ സമർപ്പിക്കാം. നിലവിൽ സ്വന്തം കുട്ടികൾ ഉള്ളവർക്കും അപേക്ഷിക്കാം.

താൽപര്യമുള്ളവർ  തിരിച്ചറിയൽ രേഖ, കുടുംബഫോട്ടോ, വരുമാനസർട്ടിഫിക്കറ്റ്, വിവാഹസർട്ടിഫിക്കറ്റ് മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ തൃശ്ശൂർ ജില്ലാശിശു സംരക്ഷണ ഓഫീസർക്ക് സമർപ്പിക്കണം അപേക്ഷ സമർപ്പിക്കേണ്ട വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്‌റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ -680003. ഫോൺ - 0487 2364445.

date