കോസ്റ്റല്‍ സൈക്ലത്തോണ്‍ ഇന്ന്
സമകാലിക കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം. ഈ സാഹചര്യത്തില്‍ ലഹരി നിര്‍മാര്‍ജനം എന്ന ലക്ഷ്യത്തോടെ തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ല എക്‌സൈസ് വിമുക്തി മിഷന്റെയും നേതൃത്വത്തില്‍ സൈക്ലേഴ്‌സ് തൃശ്ശൂരിന്റെ സഹകരണത്തോടെ കോസ്റ്റല്‍ സൈക്ലത്തോണ്‍ നടത്തുന്നു. ഇന്ന് (മാര്‍ച്ച് 30) രാവിലെ 7.30 ന് പുന്നയൂര്‍ക്കുളത്ത് നിന്ന് ആരംഭിക്കുന്ന കോസ്റ്റല്‍ സൈക്ലത്തോണില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് പങ്കെടുക്കും.
സൈക്ലത്തോണ്‍ വാടാനപ്പള്ളി, വലപ്പാട്, എസ്.എന്‍ പുരം എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോയി മുസിരിസ് പാര്‍ക്കില്‍ അവസാനിക്കും. സൈക്ലത്തോണില്‍ പങ്കെടുത്തുകൊണ്ട് ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ യജ്ഞത്തില്‍ പങ്കാളികളായി സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരായി 'ലഹരി വിമുക്ത തൃശൂര്‍' എന്ന ഉദ്യമത്തിന്റെ ഭാഗമാകാന്‍ ഏവരെയും ക്ഷണിക്കുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു. സൈക്ലത്തോണില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9895567534 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Log in to post comments