ലഹരി വിരുദ്ധ ബോധവത്ക്കരണവും സീറോ വേസ്റ്റ് പ്രഖ്യാപനവും സംഘടിപ്പിച്ചു
സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്റെയും കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് മാനേജ്മെൻറ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ "പുതു ലഹരിയുടെ പുതുവഴികൾ" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും കെവിസിആർ എക്കോ ടൂറിസം ഏരിയ സീറോ വേസ്റ്റ് പ്രഖ്യാപനവും സംഘടിപ്പിച്ചു.
പരിപാടി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വനവൽക്കരണ വിഭാഗം ഉത്തര മേഖല കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ കീർത്തി മുഖ്യാതിഥിയായി.
കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ ടി പി വിജയൻ, സാമൂഹ്യ വനവൽക്കരണ വിഭാഗം എക്സ്റ്റൻഷൻ അസിസ്റ്റൻറ് കൺസർവേറ്റർ എ പി ഇംതിയാസ്, സാമൂഹിക വനവൽക്കരണ വിഭാഗം കോഴിക്കോട് ഡിവിഷൻ അസിസ്റ്റൻറ് കൺസർവേറ്റർ സത്യപ്രഭ, കമ്മ്യൂണിറ്റി റിസർവ് മാനേജ്മെൻറ് കമ്മിറ്റി അംഗം ഒ ഭക്തവത്സലൻ, താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി വിമൽ തുടങ്ങിയവർ സംസാരിച്ചു.
പുതു ലഹരിയുടെ പുതുവഴികൾ എന്ന വിഷയത്തിൽ ഫറോക്ക് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫീസർ എൻ ജലാലുദ്ദീൻ, മലപ്പുറം പ്രിവന്റിവ് ഓഫീസർ പി ബിജു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
- Log in to post comments