Skip to main content

ശ്രീകൃഷ്ണപുരം ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജില്‍ എ ഐ സ്റ്റുഡന്റ്സ് ക്ലബ് പ്രവര്‍ത്തനമാരംഭിച്ചു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്മ്യൂണിറ്റി ക്ലബ് ഓഫ് പാലക്കാടിന്റെ സഹകരണത്തോടെ ശ്രീകൃഷ്ണപുരം ഗവണ്മെന്റ് കോളേജില്‍ ആരംഭിച്ച എ ഐ സ്റ്റുഡന്റസ് ക്ലബ്ബിന്റെ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് പാറക്കല്‍ രാമചന്ദ്ര മേനോന്‍ നിര്‍വഹിച്ചു. ജില്ലയിലെ വിവിധ കോളേജുകളില്‍ പ്രവര്‍ത്തനമാരംഭിച്ച ഇത്തരം ക്ലബ്ബുകളിലൂടെ ആദ്യം എല്ലാ വിദ്യാര്‍ത്ഥികളേയും പിന്നീട് മുഴുവന്‍ സമൂഹത്തെയും എ ഐ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ പരിചയപ്പെടുത്തുകയാണ്  മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ രമേശ് ബാബു അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഗുരുദത്ത് സദാനന്ദന്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍  പി. വി. സവ്യന്‍,  എ ഐ സി പി പാട്രണ്‍ മെമ്പര്‍ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date