Skip to main content

എന്റെ കേരളം: സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്

മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷം എന്റെ കേരളം പ്രദര്‍ശന-വിപണന മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് (മാര്‍ച്ച് 29) ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന്റെ അധ്യക്ഷതയില്‍ ചേരും. കല്‍പ്പറ്റയില്‍ ഏപ്രില്‍ 22 മുതല്‍ 28 വരെയാണ് പ്രദര്‍ശന-വിപണന മേള സംഘടിപ്പിക്കുന്നത്. കളക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

date