ബാലസഭാംഗങ്ങള്‍ക്ക് വേനലവധി ക്യാമ്പ്
കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭാംഗങ്ങള്‍ക്കായി ലിയോറ ഫെസ്റ്റ് ജില്ലാതല വേനലവധി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ബാലസഭാ അംഗങ്ങളായ കുട്ടികള്‍ക്ക് അറിവും സര്‍ഗാത്മകതയ്ക്കുമൊപ്പം സംരംഭകത്വത്തിന്റെ നൂതന പാഠങ്ങള്‍ പരിശീലിപ്പിക്കുകയാണ് ക്യാമ്പിലൂടെ. കുട്ടികളിലെ വ്യത്യസ്ത അഭിരുചികള്‍ കണ്ടെത്തി നേതൃശേഷി, ആശയവിനിമയ പാടവം, സര്‍ഗാത്മകത വികസിപ്പിക്കുകയാണ് ലക്ഷ്യം. ക്യാമ്പില്‍ മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് സംസ്ഥാനതല പരിശീലനം നല്‍കി 2026 ല്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്നവേഷന്‍ കോണ്‍ക്ലേവില്‍ ആശയാവതരണം നടത്താന്‍ അവസരം നല്‍കും. ക്യാമ്പിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കാന്‍ ഏപ്രില്‍ എട്ടിന് ബാലസ ഭാംഗങ്ങളെ പങ്കെടുപ്പിച്ച് എല്ലാ വാര്‍ഡുകളിലും വാര്‍ഡ്തല ബാലസംഗമം സംഘടിപ്പിക്കും. ബാലസംഗമത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി പഞ്ചായത്ത്-നഗരസഭാതലത്തില്‍ ഏകദിന ശില്‍പശാലയും തുടര്‍ന്ന് ബ്ലോക്ക് തല ഇന്നവേഷന്‍ ഫെസ്റ്റും നടത്തും. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് മൂന്നു ദിവസത്തെ ജില്ലാതല സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ജില്ലയില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ 50 കുട്ടികള്‍ പങ്കെടുക്കും. തിയേറ്റര്‍ വര്‍ക്ക്ഷോപ്, ശാസ്ത്ര മാജിക്, കുട്ടികളും ധനകാര്യ മാനേജ്മെന്റും സൈബര്‍ ക്രൈം-ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലീഡര്‍ഷിപ് തുടങ്ങി വിഷയങ്ങളില്‍ കുട്ടികള്‍ അവതരണം നടത്തി മികച്ച അവതരണം നടത്തുന്ന 140 കുട്ടികളെ ഇന്റര്‍നാഷണല്‍ ഇന്നവേഷന്‍ കോണ്‍ക്ലേവില്‍ പങ്കെടുപ്പിക്കും
- Log in to post comments