Post Category
പുസ്തകങ്ങള്‍ കൈമാറി
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ഒപ്പം ഉപജീവന പദ്ധതിയുടെ ഭാഗമായി ചെമ്പട്ടി വായനശാലയ്ക്ക് പുസ്തകങ്ങള്‍ കൈമാറി. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ വായനശാല എക്സിക്യൂട്ടീവ് അംഗം എം. മനുവിനാണ് പുസ്തകങ്ങള്‍ കൈമാറിയത്. പ്രിവന്റ്റ്റീവ് മെഡിസിന്‍ വിഭാഗം അധ്യാപകന്‍ ഡോ. ആര്‍. എല്‍ രതീഷ്, റിസര്‍ച്ച് അസിസ്റ്റന്റ് ജിപ്സ ജഗദീഷ്, ഊര് മൂപ്പന്‍ രമേഷ്, അനഘ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments