Skip to main content

സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു

കാരാപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായി ഡാം സുരക്ഷക്കായി വിമുക്തഭടന്മാരില്‍ നിന്നും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു.  എസ്.എസ്.എല്‍.സി, തത്തുല്യ പരീക്ഷ വിജയിച്ചവര്‍, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അറിയണം. കൂടുതല്‍ ഭാഷാ പരിജ്ഞാനം അഭിലഷണീയ യോഗ്യതയായിരിക്കും. 35 നും 60 നുമിയടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഏപ്രില്‍ മൂന്നിന് രാവിലെ 11 ന് കല്‍പ്പറ്റ നോര്‍ത്തില്‍ പ്രവര്‍ത്തിക്കുന്ന കാരാപ്പുഴ ജലസേചന പദ്ധതി ഡിവിഷന്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. എട്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മൂന്ന് ഷിഫ്റ്റുകളിലായി ജോലി സമയം ക്രമീകരിക്കും. പ്രതിദിനം 755 രൂപയാണ് നല്‍കുക.  വിമുക്തഭടന്മാര്‍, അര്‍ദ്ധ സൈനിക വിഭാഗത്തില്‍ നിന്നും വിരമിച്ചവര്‍ അസല്‍ രേഖകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍-04936202246.
 

date