Skip to main content

*മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു*

 

 

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ മാലിന്യ പരിപാലനവും  മാധ്യമങ്ങളും എന്ന വിഷയത്തില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലയില്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 28 വരെ നടത്തിയ 1048 പരിശോധനകളിലായി 4,35,200 ലക്ഷം രൂപ പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു. 83 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിുകയും ചെയ്തു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും എങ്ങനെ മാലിന്യമുക്തമാക്കാമെന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.  ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ഹര്‍ഷന്‍ അധ്യക്ഷനായി. കളക്ടറേറ്റില്‍ സജ്ജമാക്കിയ വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് പോലുള്ള നൂതന ആശയങ്ങള്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍, മറ്റ് പൊതുഇടങ്ങളില്‍ അഗ്രോ കവറുകള്‍ ഉറപ്പാക്കണം. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ആശയം മുന്‍നിര്‍ത്തി എല്ലാവരും ഹരിത മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും സെമിനാറില്‍ അഭിപ്രായപ്പെട്ടു. പൊതുഇടങ്ങളിലും  ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്ന പ്രവണത തടയാന്‍ നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കണം. കൃത്യമായ പരിശോധനകള്‍, തുടര്‍നടപടികള്‍, ശിക്ഷാ നടപടികള്‍, പിഴ ഈടാക്കല്‍ കാര്യക്ഷമമാക്കി നടപ്പാക്കണം. കല്‍പ്പറ്റ ഓഷിന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച സെമിനാര്‍ ശുചിത്വമിഷന്‍ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ അനൂപ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ. ബി നിധികൃഷ്ണ,  മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു. 

date