Skip to main content

*ക്യു ആര്‍ കോഡിലുണ്ട് നാം സംസ്‌കരിച്ച പാഴ്‌വസ്തുക്കളുടെ അളവ്*

 

 

ഹരിതമിത്രം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വീടുകളില്‍ പതിപ്പിച്ച ക്യു ആര്‍ കോഡ് മുഖേന ഓരോ വീടുകളില്‍ നിന്നും കൈമാറുന്ന പാഴ് വസ്തുക്കളുടെ അളവറിയാം. വീടുകളില്‍ നിന്ന് ഹരിത കര്‍മ്മസേനാംഗങ്ങള്‍ ശേഖരിച്ച മാലിന്യത്തിന്റെ അളവാണ് അറിയാന്‍ സാധിക്കുക. ഒഴിവാക്കപ്പെടുന്ന മാലിന്യങ്ങളുടെ കൃത്യമായ അളവ്  വീടുകളില്‍ ഒട്ടിച്ച ക്യു ആര്‍ കോഡിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. സംസ്ഥാനത്തെ 1094 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 1019  സ്ഥാപനങ്ങളില്‍ ഹരിത മിത്രം സമഗ്ര ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്. മറ്റിടങ്ങളില്‍ സ്വകാര്യ ആപ്ലിക്കേഷനുകളുമാണ് ഉപയോഗിക്കുന്നത്.

date