Skip to main content
സമഗ്ര കല്യാശ്ശേരി

സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി കല്യാശ്ശേരി ബ്ലോക്ക്തല പ്രഖ്യാപനം നടന്നു

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ കല്യാശ്ശേരി ബ്ലോക്ക് തല പ്രഖ്യാപനം ബ്ലാക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ചെറുകുന്ന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ അനിത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പത്മിനി കെ പ്രഖ്യാപനം നടത്തി.  തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ സെമിനാറില്‍ ഡയറ്റ് അധ്യാപകന്‍ കെ ഉണ്ണികൃഷ്ണന്‍ പഞ്ചായത്തിലും വിദ്യാലയങ്ങളിലും നടക്കേണ്ടുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വിവിധ തലങ്ങളിലുള്ള സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും പൊതു സമൂഹത്തിന്റെയും പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. വരും ആഴ്ചകളില്‍ പഞ്ചായത്ത്തല സമിതികളുടേയും സ്‌കൂള്‍തല സമിതികളുടേയും രൂപീകരണം നടക്കും. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സുനില്‍ സുമാര്‍, മാടായി ബി.പി.സി എം.വി വിനോദ് കുമാര്‍, ട്രെയിനര്‍ എ.വി. സതീശന്‍, കെ. മിനി, വിവിധ വിദ്യാലയങ്ങളിലെ പ്രധാനധ്യാപകര്‍ ബി.ആര്‍.സി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

date