Post Category
അങ്കണവാടി കം ക്രഷ് അപേക്ഷ ക്ഷണിച്ചു
പേരാമ്പ്ര ഐസിഡിഎസ് പരിധിയിലെ ചങ്ങരോത്ത്, കൂത്താളി എന്നീ പഞ്ചായത്തിലെ അങ്കണവാടി കം ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 12, കൂത്താളി പഞ്ചായത്തിലെ 13 വാര്‍ഡിലെ സ്ഥിരതാമസക്കാരായ 18നും 35 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. പ്ലസ് ടു പാസ്സായവര്‍ക്ക് ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്കും എസ്എസ്എല്‍സി പാസ്സായവര്‍ക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
അപേക്ഷ പേരാമ്പ്ര ശിശുവികസന പദ്ധതി ഓഫീസില്‍ ഏപ്രില്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം.
date
- Log in to post comments