Skip to main content
അതിദരിദ്രരില്ലാത്ത    മണിയൂർ ഗ്രാമപഞ്ചായത്ത്  പ്രഖ്യാപനം  കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ നിർവ്വഹിക്കുന്നു

മണിയൂർ ഇനി അതിദരിദ്രരില്ലാത്ത ഗ്രാമപഞ്ചായത്ത് 

പ്രഖ്യാപനം എംഎൽഎ നിർവഹിച്ചു

മണിയൂർ ഗ്രാമപഞ്ചായത്ത് ഇനി അതിദരിദ്രരില്ലാത്ത ഗ്രാമപഞ്ചായത്ത്. 
പ്രഖ്യാപനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ നിർവഹിച്ചു. അതിദരിദ്രരെ കണ്ടെത്താനായി ഗ്രാമപഞ്ചായത്ത് നടത്തിയ  സർവേയിൽ കണ്ടെത്തിയ 44 കുടുംബങ്ങളെയും അതിദരിദ്രത്തിൽ നിന്ന് കരകയറ്റിയാണ് മണിയൂർ ഗ്രാമപഞ്ചായത്ത് കോഴിക്കോട് ജില്ലയിൽ നാലാമത്തെ അതിദരിദ്രരില്ലാത്ത ഗ്രാമപഞ്ചായത്തായി മാറിയത്. 

44 കുടുംബങ്ങളിൽ മൂന്ന് പേർക്ക് ഭക്ഷണവും മുപ്പത്തിയെട്ട് പേർക്ക് ആരോഗ്യപരമായ കാര്യങ്ങളും 16 പേർക്ക് വരുമാന മാർഗങ്ങളും  28 പേർക്ക് വീട് റിപ്പയർ, വീട് എന്നിവയും നൽകിയാണ്  ഈ  നേട്ടം പഞ്ചായത്ത് കൈവരിച്ചത്.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷ്റഫ്  അദ്ധ്യക്ഷത വഹിച്ചു.   വൈസ് പ്രസിഡന്റ് എം ജയപ്രഭ, പ്രമോദ് മൂഴിക്കൽ, പ്രമോദ് കോണിച്ചേരി, വി.എം ഷൈനി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ അൻസാർ, അസിസ്റ്റന്റ് സെക്രട്ടറി എൻ അനീഷ് കുമാർ, കെ ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.

date