Skip to main content

അന്യത്ര സേവനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

സംസ്ഥാന നാഷണൽ സർവീസ് സ്കീം ഓഫീസിലെ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള അപേക്ഷയും മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രവും അടങ്ങിയ അപേക്ഷകൾ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ, സംസ്ഥാന എൻ.എസ്.എസ് ഓഫീസ്, നാലാം നില, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം വിലാസത്തിൽ ഏപ്രിൽ 25ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കണം. വിശദമായ വിവരങ്ങൾക്ക്: 0471 2308687.

പി.എൻ.എക്സ് 1427/2025

date