Skip to main content

തെക്കുംഭാഗം ഗ്രാമപഞ്ചായത്ത്: ഇനി മാലിന്യമുക്ത പഞ്ചായത്ത്

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി  തെക്കുംഭാഗം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു.  ചവറ സൗത്ത്  സര്‍ക്കാര്‍ യു.പി.എസില്‍   നടന്ന യോഗം ഡോ.സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്‍ സീറോ വേസ്റ്റ് പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്തിലെ വാര്‍ഡുതല ജനകീയ സമിതികളുടെ നേതൃത്വത്തില്‍ പൊതു ഇടങ്ങള്‍ വൃത്തിയാക്കല്‍, ബോട്ടില്‍ ബൂത്തുകള്‍, സി.സി.ടിവികള്‍ സ്ഥാപിക്കല്‍, പൊതു ഇടങ്ങളുടെ സൗന്ദര്യവത്ക്കരണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി.   ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അപര്‍ണ രാജഗോപാല്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലി. തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ശിവകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.
 

 

date