Skip to main content

നീണ്ടകര ഗ്രാമപഞ്ചായത്ത് ശുചിത്വ പഞ്ചായത്ത്

  മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നീണ്ടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്   കെ രാജീവന്‍  ഗ്രാമപഞ്ചായത്ത് ഹാളില്‍   നടന്ന  ചടങ്ങില്‍ ശുചിത്വ ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം നടത്തി.    തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  എം ബി രാജേഷ് നല്‍കിയ ശുചിത്വ സന്ദേശം ചടങ്ങില്‍ തത്സമയം പ്രദര്‍ശിപ്പിച്ചു. വൈസ് പ്രസിഡന്റ് ഷെര്‍ളി ഹെന്റി അധ്യക്ഷയായി.  ഭരണ സമിതി അംഗങ്ങളായ   യു ബേബി രാജന്‍,   എസ് സേതുലക്ഷ്മി,  രമ്യ വിനോദ്,   എം രജനി,   ബി  അനില്‍കുമാര്‍,   ഹെലന്‍ രാജന്‍,  ശരത് കുമാര്‍,  മീനു ജയകുമാര്‍, ജോളി പീറ്റര്‍,   രജിത്ത്,   കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍   ദിവ്യകരന്‍   ഹരിത കര്‍മ്മ സേന അംഗങ്ങള്‍ സിഡിഎസ് ഭാരവാഹികള്‍ സ്‌കൂള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 885/2025)

date