Skip to main content

ഗിറ്റാര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഒരു സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍  ഗിറ്റാര്‍ ഇന്‍സ്ട്രക്ടര്‍  തസ്തികയില്‍ ഓപ്പണ്‍  വിഭാഗത്തില്‍ സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികള്‍ പ്രായം, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 11 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകുക.  യോഗ്യത: ഒരു സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഗിറ്റാറിൽ  ഡിപ്ലോമ, ഡിഗ്രി '.  പ്രായം : 2025 ജനുവരി ഒന്നിന് 18നും 40 നും മധ്യേ. ഫോണ്‍: 0477-2230622

date