Skip to main content

കിക്മയില്‍ എം.ബി.എ അഭിമുഖം

തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ (ഫുള്‍ടൈം) 2025-2027 ബാച്ചിലേക്കുള്ള  പ്രവേശന അഭിമുഖം  ഏപ്രില്‍ അഞ്ചിന്  രാവിലെ 10 മുതല്‍ കിക്മ കോളേജ് ക്യാമ്പസില്‍ നടക്കും.

കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ലോജിസ്റ്റിക്‌സ് , ബിസിനസ് അനലിറ്റിക്‌സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്,
എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍
പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള
വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഉണ്ട്. എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.
50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത,
കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും അഡ്മിഷന് അവസരമുണ്ട്. ഫോൺ : 9496366741, 8547618290. വെബ്സൈറ്റ്  www.kicma.ac.in.

(പിആർ/എഎൽപി/996)

date