Skip to main content

ഉല്ലാസ് -ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം

 

സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി മുഖേന നടപ്പിലാക്കുന്ന   ഉല്ലാസ് - ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ മൂന്നാഘട്ടത്തിലൂടെ കൊല്ലം ജില്ലയില്‍ 8000  പേരെ സാക്ഷരരാക്കും. ആദിവാസി, തീരദേശം, പട്ടികജാതി, ന്യൂനപക്ഷ  എന്നീ മേഖലകള്‍, ഭിന്നശേഷിക്കാര്‍, ഫാക്ടറി തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ - ക്വിയര്‍വിഭാഗങ്ങള്‍, കാഴ്ചവെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവരും പലവിധ കാരണങ്ങളാല്‍ ഔപചാരികവിദ്യാഭ്യാസത്തിന് പുറത്ത് നില്‍ക്കേണ്ടണ്‍ിവന്നതുമായ മുഴുവന്‍ പേര്‍ക്കും വിദ്യാഭ്യാസത്തിന് അവസരം ഒരുക്കും.  സാമ്പത്തിക സാക്ഷരത, ഭരണഘടന സാക്ഷരത, ഡിജിറ്റല്‍ സാക്ഷരത, പരിസ്ഥിതി  സാക്ഷരത, ജെന്‍ഡര്‍ സാക്ഷരത തുടങ്ങിയ സാമൂഹ്യ സാക്ഷരതാ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയില്‍ പദ്ധതി  നടത്തിപ്പിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്റെ സാന്നിധ്യത്തില്‍   ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷര്‍,   വകുപ്പ് മേധാവികള്‍, സാക്ഷരതാ പ്രേരക്മാര്‍, രാഷ്ട്രീയ  സന്നദ്ധ സാമൂഹ്യസാംസ്‌ക്കാരിക പ്രവര്‍ത്തകര്‍,ഡയറ്റ്, കുടുംബശ്രീ, ലൈബ്രറികൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ജില്ലാതലസംഘാടക സമിതിയോഗം ഏപ്രില്‍ മൂന്നിന് രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date