Skip to main content

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് പ്രവേശനം

തിരുവനന്തപുരം ബാർട്ടൺഹിൽ കോളജിൽ നടത്തുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് കോഴിസിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഴ്സിഡൻസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പൂനെയും സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷനും സംയുക്തമായി നടത്തുന്ന കോഴ്സിന്റെ ദൈർഘ്യം ഒരു വർഷമാണ്. മെക്കാനിക്കൽ, ഓട്ടോ മൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വിഷയങ്ങളിൽ എൻജിനിയറിങ് ബിരുദമോ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. മേയ് 17ന് നടത്തുന്ന എൻട്രൻസ് പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 28. കൂടുതൽ വിവരങ്ങൾക്ക്www.gecbh.ac.in, 9895955657, 9496253060.

പി.എൻ.എക്സ് 1431/2025

date