Skip to main content

നഴ്‌സിംഗ് അസിസ്റ്റന്റ് നിയമനം

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഓക്‌സിലറി നേഴ്‌സ് ആന്‍ഡ് മിഡ് വൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20-40 വയസ്സ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുമായി ഏപ്രില്‍ അഞ്ചിന് രാവിലെ 10.30 ന് ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി ഹാജരാകണമെന്ന് സൂപ്രന്റ് അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 0494 2666439.

date