Skip to main content

ഡി എം ഒ ഓഫീസ് ഇനി ഹരിത ജനസൗഹൃദ കാര്യാലയം

മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസ് ഇനി ഹരിത ജനസൗഹൃദ കാര്യാലയം. ഡി എം ഒ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്,  ഡി എം ഒ. ഡോ. ആര്‍ രേണുകയ്ക്ക് പൂച്ചട്ടി കൈമാറിയാണ്  പ്രഖ്യാപനം നടത്തിയത്.
ഓഫീസില്‍ ക്രമീകരിച്ച ലൈബ്രററിയിലേക്ക് കവി ബാല കൃഷ്ണന്‍ ഓളവട്ടൂര്‍ പുസ്തകങ്ങള്‍ കൈമാറി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.  രേണുക അധ്യക്ഷത വഹിച്ചു.  ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ് ടി എന്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. പമീലി എന്‍ എന്‍,  അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കെ എം ഗോപിനാഥ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് വി വി ദിനേശ്, സ്റ്റാഫ് സെക്രട്ടറി ജിതിന്‍ എന്നിവര്‍ സംസാരിച്ചു.

date