Skip to main content

അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ എസ്. എസ്. എല്‍. സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്-മലയാളം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൈത്തണ്‍, സി++,   ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വെബ് ഡിസൈന്‍, ഡിജിറ്റല്‍ ലിറ്ററസി സര്‍ട്ടിഫിക്കേഷന്‍ എന്നീ  അവധിക്കാല  കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  ഇപ്പോള്‍ പരീക്ഷ എഴുതുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം.  lbscentre.kerala.gov.in/services/courses  എന്ന ലിങ്കിലൂടെ  ഓണ്‍ലൈനായി അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 0494 2411135, 9995334453.

date