Skip to main content

പാഞ്ഞാൾ പഞ്ചായത്ത് ഇനി മാലിന്യമുക്തം

 

പാഞ്ഞാൾ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കലാമണ്ഡലം പ്രശാന്തി പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. തങ്കമ്മ അധ്യക്ഷയായി.

 

ഭരണ സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ കിള്ളിമംഗലം സെൻ്ററിൽ നിന്ന് ശുചിത്വ സന്ദേശ യാത്രയായി എത്തിയാണ് ശുചിത്വ പ്രഖ്യാപനം നടത്തിയത്. മാലിന്യ മുക്ത കേരളത്തിൻ്റെ മുഖ്യ സന്ദേശം ഏഴാം ക്ലാസ് വിദ്യാർഥിയായ മാളവിക അവതരിപ്പിച്ചു.

 

ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ മായ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. കൃഷ്ണൻകുട്ടി,  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ രാമദാസ് കാരാത്ത്, കെ.വി. പ്രകാശൻ, അശ്വതി സജു, ഉഷ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

date