Skip to main content

മുല്ലശ്ശേരിയിൽ അഗ്രി പ്രൊഡ്യൂസർ ഗ്രൂപ്പ്  ആരംഭിച്ചു

മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ അഗ്രി പ്രൊഡ്യൂസർ ഗ്രൂപ്പ് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് അധ്യക്ഷത വഹിച്ചു.

ജെ.എൽ.ജി അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും ചേർന്ന് 40 പേർ അടങ്ങുന്നതാണ് പ്രൊഡ്യൂസർ ഗ്രൂപ്പ്.  സ്ലൈസർ, ഡ്രൈയർ പൾവനൈസർ എന്നീ ഉപകരണങ്ങൾക്ക് ഒന്നരലക്ഷവും പ്രവർത്തക ഫണ്ടായി ഒരു ലക്ഷം രൂപയും ജില്ലാ മിഷനിൽ നിന്ന് പ്രൊഡ്യൂസർ ഗ്രൂപ്പിന് അനുവദിച്ചു. കാർഷിക ഉത്പന്നങ്ങൾ സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി ത്രിവേണി എന്ന ബ്രാൻഡിൽ വിപണനം നടത്താനാണ് അഗ്രി പ്രൊഡ്യൂസർ ഗ്രൂപ്പിന്റെ  ലക്ഷ്യം.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ആലി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ മിനി മോഹൻദാസ്, ശ്രീദേവി, ഷീബ വേലായുധൻ, ജനപ്രതിനിധികളായ ക്ലമന്റ് ഫ്രാൻസിസ്, ഗിരിജ കുമാർ ,   രാജശ്രീ ഗോപൻ,  നീതു സഞ്ജിത്ത് , സി.ഡി.എസ് ചെയർപേഴ്‌സൺ രജനി തുടങ്ങിയവർ സംസാരിച്ചു.

date