Post Category
*സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനവുമായി മേപ്പാടി ഗ്രാമപഞ്ചായത്ത്*
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി ശുചിത്വ പ്രഖ്യാപനം നടത്തി. ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ 100 ശതമാനം വാതില്‍പ്പടി സേവനവും മുഴുവന്‍ വാര്‍ഡുകളുടെയും ഹരിത പ്രഖ്യാപനം പൂര്‍ത്തിയാക്കിയാണ് പഞ്ചായത്ത്തല പ്രഖ്യാപനം നടത്തിയത്. നൂറ് ശതമാനം വാതില്‍പ്പടി സേവനം കരസ്ഥമാക്കിയ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരെയും വാര്‍ഡ്തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മാതൃക കുടുംബങ്ങളെയും യോഗത്തില്‍ ആദരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോണി തോമസ് ശുചിത്വ പ്രതിജ്ഞ ചൊല്ലി. മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ഷാജു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാടി, ജീവനക്കാര്‍ എന്നിവര്‍ സംസാരിച്ചു
date
- Log in to post comments