Skip to main content

ഫാമിലി കൗണ്‍സിലര്‍  നിയമനം

കെല്‍സയുടെ  സമവായം പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി  ജില്ലാ നിയമസേവന അതോറിറ്റിയില്‍  തുടങ്ങുന്ന ഫാമിലി കൗണ്‍സിലിംഗ് സെന്ററിലേക്ക്  ഫാമിലി കൗണ്‍സിലര്‍മാരെ നിയമിക്കും. യോഗ്യത: ബിഎ/ബിഎസ്സി സൈക്കോളജി, ക്ലിനിക്കല്‍ കൗണ്‍സിലിങ് അല്ലെങ്കില്‍  അപ്ലൈഡ് സൈക്കോളജിയില്‍ സ്‌പെഷ്യലൈസേഷനോടുകൂടിയ എംഎ/എംഎസ്സി സൈക്കോളജി,  അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ പി.ജി/ അഡീഷണല്‍ പിജി സര്‍ട്ടിഫിക്കറ്റ്/ഫാമിലി കൗണ്‍സിലിംഗ് ഡിപ്ലോമ. മാനസികാരോഗ്യ മേഖലയില്‍ കുറഞ്ഞത് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പരിചയം.   ഫാമിലി, റിലേഷന്‍ഷിപ്പ്  കൗണ്‍സിലിംഗില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 30 വയസ് പൂര്‍ത്തിയാകണം.   ഹോണറേറിയം- പ്രതിദിനം 1500 രൂപ.  
 

 

date