Skip to main content

അമ്മയും കുഞ്ഞും പദ്ധതിക്ക് തുടക്കമായി

തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ അമ്മയും കുഞ്ഞും പദ്ധതി മുറിയങ്കണ്ണി സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗര്‍ഭിണികളുടെയും പ്രസവാനന്തര ശുശ്രൂഷയിയിലിരിക്കുന്ന അമ്മാരുടെയും രണ്ടു വയസുവരെയുള്ള കുഞ്ഞുങ്ങളുടെയും സമഗ്ര ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന അമ്മയും കുഞ്ഞും പദ്ധതിയില്‍ ആയുര്‍വേദ മരുന്നുകളും ആയുര്‍വേദ ഡോക്ടറുടെ പരിചരണവും ലഭിക്കും. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി.പി സുബൈര്‍ അധ്യക്ഷനായി.സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എം. ദിനേശന്‍ പദ്ധതി വിശദീകരണം നടത്തി. ആറ്റബീവി, സുരേഷ്‌കുമാര്‍, മായ എന്നിവര്‍ പങ്കെടുത്തു.

date