Skip to main content

സപ്പോര്‍ട്ട് പേഴ്‌സണ്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് വൈകാരികവും മാനസികവുമായ പിന്തുണ നല്‍കുന്നതിനും ഇരകള്‍ക്ക് സംരക്ഷണവും നിയമപരമായ സഹായവും ഉറപ്പാക്കുന്നതിനും സപ്പോര്‍ട്ട് പേഴ്‌സണ്‍മാരുടെ പാനലില്‍ ഉള്‍പ്പെടുത്തുന്നതിന് അനുയോജ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

സോഷ്യല്‍വര്‍ക്ക്/ സോഷ്യോളജി / സൈക്കോളജി / ചൈല്‍ഡ് ഡെവലപ്‌മെന്റ് എന്നിവയില്‍ ബിരുദാനന്തര ബിരുദമോ, ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വികസനത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിച്ചതില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമായിരിക്കണം അപേക്ഷിക്കേണ്ടത്. അപേക്ഷാ കവറിനുപുറത്ത്  തസ്തികയുടെ പേര്  രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷകള്‍ 30 ദിവസത്തിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ടിസി 42/1800, ഓപ്പോസിറ്റ് എല്‍.എച്ച്.ഒ എസ്.ബി.ഐ, പൂജപ്പുര 695012 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2345121. അപേക്ഷാ ഫോറത്തിന്റെ മാതൃക http://wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

date