Skip to main content

കൗണ്‍സിലര്‍ നിയമനം

കണ്ണൂര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സമവായം സ്‌കീം പ്രകാരം ഫാമിലി കൗണ്‍സിലിംഗ് കേന്ദ്രങ്ങളില്‍ കൗണ്‍സലര്‍മാരെ നിയമിക്കുന്നു. മുഴുവന്‍ സമയ ബി.എ / ബി.എസ്.സി /എം.എ /എം.എസ്.സി സൈക്കോളജി, ക്ലിനിക്കല്‍/ കൗണ്‍സിലിംഗ് അല്ലെങ്കില്‍ അപ്ലൈഡ് സൈക്കോളജിയില്‍ സ്‌പെഷലൈസേഷന്‍ അല്ലെങ്കില്‍ മാസ്റ്റേര്‍സ് ഇന്‍ സോഷ്യല്‍ വര്‍ക്ക് (മുഴുവന്‍ സമയം), പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ്/ഫാമിലി കൗണ്‍സിലിംഗില്‍ ഡിപ്ലോമ, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നീ യോഗ്യതകളുള്ള 30 വയസ്സിനു മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ബയോഡാറ്റയോടൊപ്പം ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ഏപ്രില്‍ ഏഴിന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി ജില്ലാ കോടതിയിലെ ജില്ലാ നിയമസേവന അതോറിറ്റി ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ : 04902344666

date