Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാനത്തില്‍ 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം വകുപ്പ് (4), ഉപവകുപ്പ് (1) ആന്റ് 2015-ലെ ഭൂമി ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ വകുപ്പ് (9), ഉപവകുപ്പ്(1) പ്രകാരം സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിനും പഠന റിപ്പോര്‍ട്ടും സാമൂഹിക ആഘാതം തരണം ചെയ്യുന്നതിനുളള പദ്ധതി തയ്യാറാക്കുന്നതിനും  ഈ മേഖലയില്‍ അവഗാഹമുള്ള, പരിചയ സമ്പന്നരായ വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും സംസ്ഥാന തലത്തില്‍ പഠന ഏജന്‍സികളുടെ പാനല്‍ തയ്യാറാക്കുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. ഈ മേഖലയിലുളള പ്രവര്‍ത്തി പരിചയവും സാങ്കേതിക അറിവും തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ഏപ്രില്‍ ഏഴിന്  വൈകീട്ട് മൂന്നിനകം  ജില്ലാ കലക്ടര്‍, കലക്ടറേറ്റ്, കോഴിക്കോട്, സിവില്‍ സ്റ്റേഷന്‍ 673020 വിലാസത്തില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടര്‍, ലാന്റ്  അക്വസിഷന്‍ ഓഫീസുമായി ബന്ധപ്പെടാം.  

date