Skip to main content

ഫാമിലി കൗൺസലർ നിയമനം

 

 

ജില്ലാ നിയമ സേവന അതോറിറ്റി തൃശ്ശൂരിൽ ആരംഭിക്കുന്ന സമവായം ഫാമിലി കൗൺസലിംഗ് സ്‌കീമിൽ ഫാമിലി കൗൺസലർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 1500 രൂപയാണ് ദിവസ വേതനമായി ലഭിക്കുക. 

 

ക്ലിനിക്കൽ കൗൺസിലിംഗ് അല്ലെങ്കിൽ അപ്ലൈഡ് സൈക്കോളജിയിൽ സ്‌പെഷ്യലൈസേഷനോട് കൂടി ബി.എ/ ബിഎസ്.സി. സൈക്കോളജി (ഫുൾടൈം), എം.എ/ എം.എസ്.സി സൈക്കോളജി (ഫുൾടൈം), അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം (ഫുൾ ടൈം) എന്നീ യോഗ്യതയുള്ള 30 വയസോ അതിന് മുകളിലോ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫാമിലി കൗൺസലിംഗിൽ പി.ജി സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

 

ഉദ്യോഗാർത്ഥികൾക്ക് മാനസികാരോഗ്യ സേവനങ്ങൾ നൽകുന്ന ആശുപത്രി/ ക്ലിനിക്കിൽ കുറഞ്ഞത് മൂന്ന് മുതൽ അഞ്ച് വർഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുടുംബബന്ധങ്ങളിൽ കൗൺസലിംഗ് ചെയ്തു മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0487 2363770

date