Skip to main content

*ആയുർവേദ തെറാപ്പി: പഠനവും ആഗോള തൊഴിൽ സാധ്യതകളും സെമിനാറുമായി അസാപ് കേരള*

 

 

 

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ നൈപുണ്യവികസന കേന്ദ്രമായ അസാപ് കേരളയും ശ്രീചിത്ര ആയുർവേദ അക്കാദമിയും സംയുക്തമായി "ആയുർവേദ തെറാപ്പി: പഠനവും ആഗോള തൊഴിൽ സാധ്യതകളും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 5 ന് രാവിലെ 10.30 ന് തൃശ്ശൂർ, കുന്നംകുളത്തുള്ള അസാപ് കമ്മ്യുണിറ്റി സ്കിൽ പാർക്കിൽ നടക്കുന്ന സെമിനാറിൽ ആയുർവേദ മേഖലയിലെ അനന്തസാധ്യതകളെക്കുറിച്ചും ആഗോളതലത്തിലെ നിരവധി തൊഴിലവസരങ്ങളെക്കുറിച്ചുമുള്ള വിശദ വിവരങ്ങൾ അറിയാൻ സാധിക്കും. സെമിനാറിൽ പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കായി 9947797719 എന്ന നമ്പറിൽ ബന്ധപ്പെടുക.

date