Skip to main content
തോട്ടപ്പുഴശ്ശേരിയെ ഹരിതപഞ്ചായത്തായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ കൃഷ്ണകുമാര്‍ പ്രഖ്യാപിക്കുന്നു

ശുചിത്വ പ്രഖ്യാപനവുമായി തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്

മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ശുചിത്വ പ്രഖ്യാപനവും സന്ദേശ വിളംബര റാലിയും നടത്തി. പ്രസിഡന്റ് ആര്‍ കൃഷ്ണകുമാര്‍ ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു.  ഘടകസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്ക് ഹരിതകേരള മിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സിസിലി തോമസ് അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്‌സണ്‍  ജെസ്സി മാത്യു, അംഗങ്ങളായ റെന്‍സണ്‍ കെ രാജന്‍, റീന തോമസ്, ലത ചന്ദ്രന്‍, സെക്രട്ടറി വി സുമേഷ്‌കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശിവകുമാരി തുടങ്ങയിവര്‍ പങ്കെടുത്തു.

date