Post Category
അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സമയം, ഹാര്‍മണി ഹബ്ബ് സ്‌കീമുകളിലേക്ക് കൗണ്‍സിലര്‍മാരെ തെരെഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി എ/ബി എസ് സി സൈക്കോളജി (ഫുള്‍ ടൈം), ക്ലിനിക്കല്‍ കൗണ്‍സിലിംഗ്, അപ്ലേയ്ഡ് സൈക്കോളജിയിലോ സ്പെഷ്യലൈസഷനോടുകൂടിയ എം എ/എം എസ് സി സൈക്കോളജി (ഫുള്‍ ടൈം) ബിരുദാനന്തര ബിരുദം / എം എസ് ഡബ്ല്യു (ഫുള്‍ ടൈം) ബിരുദം എന്നിവയാണ് യോഗ്യത. ഫാമിലി കൗണ്‍സിലിംഗില്‍ പിജി സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണന.
മാനസികാരോഗ്യ സേവനം നല്‍കുന്ന പ്രമുഖ ആശുപത്രി/ ക്ലിനിക്കില്‍ മൂന്ന്-അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഫാമിലി റിലേഷന്‍സിപ്പ് കൗണ്‍സിലിംഗിലുള്ള പരിചയം അഭികാമ്യം. പ്രായപരിധി 30 വയസ്. അവസാന തീയതി ഏപ്രില്‍ ഏഴ്. ഫോണ്‍- 0468 2220141.
date
- Log in to post comments