Post Category
ജീവനക്കാര്‍ സജ്ജം; ആരോഗ്യ വകുപ്പ് ഇനി സമ്പൂര്‍ണ ഡിജിറ്റല്‍
ജില്ലയിലെ ആരോഗ്യ വകുപ്പ് സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക്. എല്ലാ ഫയലുകളും ഡിജിറ്റല്‍ വത്കരിച്ചാണ് പുതിയ ചുവടുവെയ്പ്പ്. ഇതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇ-ഓഫീസ് പരിശീലനം നല്‍കി.
ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഐ.ഡി, പാസ് വേഡ് എന്നിവ നല്‍കുകയും ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തുടര്‍നടപടികളുമായി മുന്നോട്ടുപോകുകയുമാണ് ഇ-ഓഫീസ് വഴി ചെയ്യുക. ഓഫീസുകള്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറുന്നതോടെ ഫയലുകള്‍ വേഗത്തില്‍ കൈകാര്യം ചെയ്യാനും ഇവ നഷ്ടപെടാതിരിക്കാനും സഹായകമാകും.
പരിശീലനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. അനിത ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ആര്‍ ശ്രീഹരി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഇ ഓഫീസ് ട്രെയിനര്‍ വിവേക് രഞ്ജന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
date
- Log in to post comments